സസ്‌പെന്‍ഷന്‍ നടപടി പുന:പരിശോധിക്കും; ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

ഡി എം ഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി പുനഃപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്
സസ്‌പെന്‍ഷന്‍ നടപടി പുന:പരിശോധിക്കും; ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഡി എം ഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി പുനഃപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

നാളെ വൈകുന്നേരത്തിനകം റിപ്പോര്‍ട്ടിന്‍മേലുള്ള നടപടി ഉണ്ടാകുമെന്ന് ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ശ​ത്രു​താ​പ​ര​മാ​യ ന​ട​പ​ടി ഉ​ണ്ടാ​വി​ല്ല. വീ​ഴ്ച ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തി​ന​കം തീ​രു​മാ​നി​ക്കു​മെ​ന്ന് ച​ര്‍​ച്ച​ക്ക് ശേ​ഷം മ​ന്ത്രി അ​റി​യി​ച്ചു.

ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ സ​ങ്ക​ട​ക​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ മേ​ഖ​ല നേ​രി​ടു​ന്ന​ത്. മു​ന്‍ അ​നു​ഭ​വ​ങ്ങ​ളും ഇ​ല്ല. ആ​യി​ര​ക്ക​ണ​ക്കി​ന് വ​രു​ന്ന രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​ന്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പെ​ടാ​പ്പാ​ടു​പെ​ടു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

തിരുവനന്തപുരം മെഡില്‍ കോളേജില്‍ ചികിത്സയിലിരുന്ന കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിലാണ് കോവിഡ് നോഡല്‍ ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തത്. കോവിഡ് ചികിത്സയിലിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി ആര്‍. അനില്‍ കുമാറിനാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് ദുരനുഭവമുണ്ടായത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com