സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 28 കോവിഡ് മരണങ്ങള്‍

ഇതോടെ ആകെ മരണം 4978 ആയി.
സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 28 കോവിഡ് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 28 കോവിഡ് മരണങ്ങളാണ്. ഇതോടെ ആകെ മരണം 4978 ആയി. അതേസമയം, കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് പുതുതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 397 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,839 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1275 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3083, കോഴിക്കോട് 2279, മലപ്പുറം 1818, തൃശൂര്‍ 1833, കോട്ടയം 1427, തിരുവനന്തപുരം 1203, കണ്ണൂര്‍ 1162, ആലപ്പുഴ 1337, പാലക്കാട് 424, കാസര്‍ഗോഡ് 815, കൊല്ലം 840, ഇടുക്കി 620, വയനാട് 575, പത്തനംതിട്ട 423 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com