പ്രതിപക്ഷം കാണിച്ച രാഷ്ട്രീയ അബദ്ധമാണ് അവിശ്വാസ പ്രമേയം: വീണാ ജോര്‍ജ്ജ്
Kerala

പ്രതിപക്ഷം കാണിച്ച രാഷ്ട്രീയ അബദ്ധമാണ് അവിശ്വാസ പ്രമേയം: വീണാ ജോര്‍ജ്ജ്

കഴി‌ഞ്ഞ സര്‍ക്കാരിെന്റെ കാലത്ത് ആരോഗ്യമന്ത്രിയായ ശിവകുമാര്‍ മെഡിക്കല്‍ കോഴ വാങ്ങുന്നതിന് വേണ്ടിയുള്ള തിരക്കിലായിരുന്നു.

News Desk

News Desk

തിരുവനന്തപുരം: പ്രതിപക്ഷം കാണിച്ച രാഷ്ട്രീയ അബദ്ധമാണ് അവിശ്വാസ പ്രമേയമെന്ന് വീണാ ജോര്‍ജ്ജ്. സതീശന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയങ്ങളെക്കാള്‍ ദുര്‍ബലമായ അവിശ്വാസ പ്രമേയമാണിത്. കോവിഡ് കാലത്ത് എല്ലാ തന്ത്രങ്ങളിലൂടെയും സര്‍ക്കാരിനെതിരെ നുണ പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്‌തത്. ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് പോലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് വരുത്തി തീര്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുവഴി ഉമ്മന്‍ചാണ്ടിയെ ഇടിച്ചുകെട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വീണാ ജോര്‍ജ്ജ് ആരോപിച്ചു.

സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ലീഗുമായും യു.ഡി.എഫുമായും ബന്ധമുണ്ട്. മുല്ലപ്പള്ളി കെ.കെ ശൈലജയെ പരിഹസിച്ചത് കേരളം മറക്കില്ല. കഴി‌ഞ്ഞ സര്‍ക്കാരിെ കാലത്ത് ആരോഗ്യമന്ത്രിയായ ശിവകുമാര്‍ മെഡിക്കല്‍ കോഴ വാങ്ങുന്നതിന് വേണ്ടിയുള്ള തിരക്കിലായിരുന്നു. പരവൂര്‍, ഹരിപ്പാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ കോടി കണക്കിന് രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടത്തിയത്. ലൈഫ് പദ്ധതി വഴി ആയിരകണക്കിന് വീടുകളാണ് ഇരു മണ്ഡലങ്ങളിലും വച്ച്‌ കൊടുത്തതെന്നും വീണ ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി.

കേരളത്തിലെ പാവപ്പെട്ടവരുടെ കഞ്ഞിയില്‍ പ്രതിപക്ഷം പാറ്റയിടരുത്. ഗെയ്‌ല്‍ പൈപ്പ് ലൈന്‍ പദ്ധതിയും കെ ഫോണും യാഥാര്‍ത്ഥ്യമാവുകയാണ്. യു.ഡി.എഫ് കാലത്തായിരുന്നു സംസ്ഥാനത്ത് കണ്‍സള്‍ട്ടന്‍സി രാജ്. മാനത്തൊരു മഴക്കാറ് കണ്ടാല്‍ കേരളത്തില്‍ പ്രളയം ഉണ്ടാകുമെന്നും ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിയുമെന്നുമാണ് പ്രതിപക്ഷം കരുതുന്നത്. നവകേരളത്തിന്റെ കപ്പിത്താനാണ് പിണറായി വിജയന്‍. വര്‍ഗീയതയ്ക്കെതിരെ നിലനില്‍ക്കുന്ന നേതാവാണ് അദ്ദേഹം. നവകേരളത്തിന്റെ തീരത്തേക്കാണ് ഈ കപ്പല്‍ അടുക്കുന്നത്. അവിടെ വിജയത്തിന്റെ ചെങ്കൊടി പാറുമെന്നും വീണ ജോര്‍ജ്ജ് പറ‌ഞ്ഞു

Anweshanam
www.anweshanam.com