രാജ്യത്തേറ്റവും കഴിവു കെട്ട മുഖ്യമന്ത്രി; യോഗിക്കെതിരെ വിമർശനവുമായി എം എം മണി

രാജ്യത്തേറ്റവും കഴിവു കെട്ട മുഖ്യമന്ത്രി; യോഗിക്കെതിരെ  വിമർശനവുമായി എം എം മണി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശന ആരോപണവുമായി മന്ത്രി എം എം മണി. വങ്കനും രാജ്യത്തേറ്റവും കഴിവു കെട്ടവനുമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്ന് മണിയുടെ പരാമർശം. ശ്രീനാരായണഗുരുവിനെക്കുറിച്ച് പറയാന്‍ യോഗി ആദിത്യനാഥിന് എന്ത് യോഗ്യതയാണുള്ളതെന്നും മണി ചോദിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള വിജയയാത്ര ഉദ്ഘാടനം ചെയ്യുന്നതിനിടെ യോഗി നടത്തിയ പരാമര്‍ശത്തിനാണ് എം എം മാണി മറുപടി ആരോപണമുയർത്തിയത്. കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ വികാരം വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും ശബരിമലയിലെ സ്ത്രീ പ്രവേശനം അതിന് ഉദാഹരണമെന്നുമുള്ള യോഗി ആദിത്യ നാഥ്‌ പറഞ്ഞിരുന്നു.

കള്ള കാവിയുടുത്ത പൂച്ച സന്യാസിയും ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയുമാണ് യോഗി ആദിത്യനാഥെന്ന് എം.എം മണി തുറന്നടിച്ചു. ജനവികാരത്തെ മാനിക്കാതെ സര്‍ക്കാര്‍ സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുകയാണ്. ജനവികാരം മാനിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സമൃദ്ധിയും വികസനവും ഉറപ്പാക്കാന്‍ ബിജെപി ഭരണകൂടത്തിന് മാത്രമെ സാധിക്കുവെന്നാണ് യോഗി ആദിത്യനാഥ് അവകാശപ്പെട്ടത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com