ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ സംഘം പദ്ധതിയിട്ടു; ഐജി
Kerala

ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ സംഘം പദ്ധതിയിട്ടു; ഐജി

നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാക്കറെ. ചലച്ചിത്ര മേഖലയിലെ നിരവധി പേരെ സംഘം സമീപിച്ചതായും അദ്ദേഹം പറഞ്ഞു

News Desk

News Desk

കൊച്ചി: നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാക്കറെ. ചലച്ചിത്ര മേഖലയിലെ നിരവധി പേരെ സംഘം സമീപിച്ചതായും അദ്ദേഹം പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാല്‍ ഷംന പോലീസില്‍ പരാതി നല്‍കിയതിനാല്‍ പദ്ധതി നടപ്പിലാക്കാനായില്ല.

സ്വര്‍ണക്കടത്തെന്ന ആവശ്യവുമായാണ് പ്രതികള്‍ ആദ്യം ഷംനയെ സമീപിച്ചത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. 12 പ്രതികളുള്ള കേസില്‍ 4‌പേര്‍ കൂടി പിടിയിലാകാനുണ്ട്. നടി ഷംന കാസിമിന്റെ മൊഴി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പൊലീസ് രേഖപ്പെടുത്തിയത്.

Anweshanam
www.anweshanam.com