കിഫ്ബിയുടെ മസാല ബോണ്ടില്‍ ഇഡി അന്വേഷണം ആരംഭിച്ചു

മസാല ബോണ്ടുകള്‍ വാങ്ങാന്‍ കിഫ്ബിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടികൊണ്ട് ഇഡി ആര്‍ബിഐയ്ക്ക് കത്ത് നല്‍കി.
കിഫ്ബിയുടെ മസാല ബോണ്ടില്‍ ഇഡി അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. മസാല ബോണ്ടുകള്‍ വാങ്ങാന്‍ കിഫ്ബിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടികൊണ്ട് ഇഡി ആര്‍ബിഐയ്ക്ക് കത്ത് നല്‍കി.

മസാല ബോണ്ട് വാങ്ങിയ കിഫ്ബി നടപടിയെ സിഎജി ചോദ്യം ചെയ്തതിന് പിന്നാലെയാണ് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതേസമയം, മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ടിലെ ചില പേജുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു സംസ്ഥാനാ സര്‍ക്കാരിന്റെ വാദം. വിദേശ വിപണിയിലറങ്ങി സര്‍ക്കാരിന് ഫണ്ട് സ്വരൂപിക്കാന്‍ കഴിയുമോ, ഇത് വിദേശ വിനിമയ ചട്ടത്തിന് എതിരാണോ എന്നീ കാര്യങ്ങളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. എന്നാല്‍, ആര്‍ബിഐ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടുകള്‍ വാങ്ങിയത് എന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

Related Stories

Anweshanam
www.anweshanam.com