സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം ഉടന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഉത്തരവ് പുറപ്പെടുവിക്കും.
സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം ഉടന്‍. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഉത്തരവ് പുറപ്പെടുവിക്കും.കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകള്‍.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്‍പത് മാസമായി ബാറുകളില്‍ ടേബിള്‍ സര്‍വീസ് അനുവദിച്ചിരുന്നില്ല. ബെവ് ക്യു ആപ്പ് വഴിയും പ്രത്യേക കൗണ്ടറുകള്‍ വഴിയുമാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി ഉറപ്പാക്കികൊണ്ടാകും ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. ഇതിന് വേണ്ടി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com