മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനം താൽക്കാലികമായി ഒഴിവാക്കി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്നാണ് തീരുമാനം
മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനം താൽക്കാലികമായി ഒഴിവാക്കി

തിരുവനന്തപുരം: പ്രതിദിന വാർത്താ സമ്മേളനം താൽക്കാലികമായി ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരഞ്ഞെടുപ്പ്​ ആരംഭിക്കാനിരിക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്നാണ് തീരുമാനം.

സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനം പെരുമാറ്റച്ചട്ട നിയമ പ്രകാരം സാധ്യമല്ല.

അതേസമയം, സർക്കാർ സംവിധാനം ഒഴിവാക്കിയുള്ള വാർത്താ സമ്മേളനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ആലോചിക്കുന്നുണ്ട്.

പെരുമാറ്റ ചട്ടമുള്ളതിനാല്‍ മുഖ്യമന്ത്രിയുടെ ഒാഫീസിലോ, ഒൗദ്യോഗിക വസതിയിലോ വെച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയചോദ്യങ്ങള്‍ക്ക് ഇനി മറുപടി പറയാനാകില്ല. പബ്ലിക്​ റിലേഷന്‍ ഡിപാര്‍ട്ട്​മെന്‍റി​െന്‍റ സൗകര്യങ്ങള്‍ ഉപയോഗിച്ചുള്ള മറുപടികള്‍ക്കും വിലക്കുണ്ട്​.

Related Stories

Anweshanam
www.anweshanam.com