സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
Kerala

സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

By News Desk

Published on :

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ ഏഴ് ദിവസമായി കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു പ്രതികള്‍. രാവിലെ 11 മണിയോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കും.

നേരത്തെ പത്ത് ദിവസം എന്‍ഐഎ യും ഇരുവരെയും ചോദ്യം ചെയ്തിരുന്നു. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എം ശിവശങ്കറിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കേസില്‍ ശിവശങ്കര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് സ്വപ്നയുമൊന്നിച്ച് ബാങ്ക് ലോക്കര്‍ തുറന്നതെന്ന് തിരുവനന്തപുരത്തെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഐഎയ്ക്ക് മൊഴി നല്‍കി.

എന്നാല്‍ പണവും സ്വര്‍ണവും റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ സ്വന്തമാക്കിയതാണെന്ന് സ്വപ്ന എന്‍ഐഎയോട് പറഞ്ഞു. മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. ഇതിനിടെ കേസിലെ പ്രതി കെടി റമീസിനെ കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Anweshanam
www.anweshanam.com