മാധ്യമ എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. ഓണ്‍ലൈനിലൂടെയാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.
മാധ്യമ എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. ഓണ്‍ലൈനിലൂടെയാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. കോവിഡ് പ്രശ്‌നത്തില്‍ രണ്ടാം തവണയാണ് മുഖ്യമന്ത്രി എഡിറ്റര്‍മാരുമായി ചര്‍ച്ച നടത്തുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രതാ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിക്കൊപ്പം ദീര്‍ഘകാലം ജീവിക്കേണ്ടി വരുമെന്നത് കണക്കിലെടുത്ത് ജനങ്ങളുടെ ജീവിതം പുതിയ സാഹചര്യമനുസരിച്ച് മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന അഭിപ്രായമാണ് മാധ്യമ പ്രതിനിധികള്‍ പൊതുവെ പ്രകടിപ്പിച്ചത്. തീവ്ര രോഗ ബാധയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവായ നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പാക്കും.

ബ്രേക്ക് ദ ചെയിന്‍ മാതൃകയില്‍ മറ്റൊരു ശക്തമായ പ്രചാരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകളില്‍ ഡോക്ടര്‍മാരെയും മറ്റു ആരോഗ്യ പ്രവര്‍ത്തകരെയും കിട്ടുന്നതിന് പ്രയാസമുണ്ടാകില്ലെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഫസ്റ്റ് ലൈന്‍ സെന്ററുകളില്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പ്രധാന മാധ്യമങ്ങളുടെയും എഡിറ്റര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Stories

Anweshanam
www.anweshanam.com