ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ബോഗികള്‍ ​വേര്‍പ്പെട്ടു; ഒഴിവായത് വലിയ അപകടം

തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ബോഗികള്‍ ​വേര്‍പ്പെട്ടു; ഒഴിവായത് വലിയ അപകടം

കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ബോഗികള്‍ വേര്‍പ്പെട്ടു. വൈകുന്നേരം നാലരയോടെ കരുനാഗപ്പള്ളി കല്ലേലിഭാഗം, മാരാരിതോട്ടത്തിനു സമീപമായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്.

സംഭവത്തില്‍ ആളപായമില്ല. ചെന്നൈ മെയിലിന്റെ പുറകിലത്തെ ബോഗികളാണ് വേര്‍പ്പെട്ട് പോയത്.

എന്നാല്‍ ട്രെയിന്‍ ബോഗികള്‍ വേര്‍പ്പെട്ട് പോയത് അറിയാതെ നിയന്ത്രണമില്ലാതെ ഓടുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം എത്തി വിട്ടുമാറിയ ബോഗികള്‍ കൂട്ടി ചേര്‍ത്തു. ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.

Related Stories

Anweshanam
www.anweshanam.com