വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി
Kerala

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി

എറണാകുളം ജില്ലയിലെ എളംകുന്നപുഴയില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്.

News Desk

News Desk

കൊച്ചി: എറണാകുളം ജില്ലയിലെ എളംകുന്നപുഴയില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മത്സ്യത്തൊഴിലാളികള്‍ക്കായി പൊലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തുകയാണ്. നാലുപേരാണ് രണ്ട് വഞ്ചികളിലായി മീന്‍പിടിക്കാന്‍ പോയത്. ഇവരില്‍ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്നയാള്‍ നീന്തി രക്ഷപ്പെട്ടു. പുക്കാട് സ്വദേശി സിദ്ധാര്‍ത്ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്.

Anweshanam
www.anweshanam.com