കുഞ്ഞിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചു

നവജാത ശിശുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ 5 പേര്‍ക്കു പരുക്കേറ്റു.
കുഞ്ഞിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചു

കൊല്ലം: നവജാത ശിശുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ 5 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയ ശേഷം നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടത്. പരുക്കേറ്റതാകാമെന്നു കരുതി പൊലീസ് കുഞ്ഞിനെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍, കുഞ്ഞ് നേരത്തേ മരിച്ചിരുന്നെന്നു കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാത്രി 10.45നു കൊല്ലം ബൈപാസില്‍ കല്ലുംതാഴം ജംക്ഷനിലാണ് അപകടം നടന്നത്. തിരുവനന്തപുരം എസ്എടിയില്‍ നിന്നു ചവറയിലേക്കു പോയ ആംബുലന്‍സും കൊട്ടാരക്കര ഭാഗത്തു നിന്നു സിമന്റുമായി കൊല്ലം ഭാഗത്തേക്കു വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. സിഗ്നല്‍ പിന്നിട്ട് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് അപകടം.

ആംബുലന്‍സില്‍ ഉണ്ടായിരുന്ന കുഞ്ഞിന്റെ അമ്മ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ പാലത്തറയിലെ സഹകരണ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. മടപ്പള്ളിക്കര പുതുവയലില്‍ സോമശേഖരപിള്ള (54), തേവലക്കര വിജയസദനത്തില്‍ പങ്കജാക്ഷന്‍ നായര്‍ (50), നടുവത്തുചേരി സജി ഭവനത്തില്‍ സജിക്കുട്ടന്‍(34) എന്നിവരെയാണ് എന്‍എസ്. സഹകരണആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Stories

Anweshanam
www.anweshanam.com