ഉമ്മന്‍ ചാണ്ടിക്ക് എവിടെയും മത്സരിക്കാം, ഹൈക്കമാന്‍ഡ് ഇടപെടില്ല: താരിഖ് അന്‍വര്‍

ഉ​മ്മ​ന്‍ ചാ​ണ്ടി നേ​മ​ത്ത് മ​ത്സ​രി​ക്ക​ണോ എ​ന്ന​തി​ല്‍ എ​ഐ​സി​സി​യി​ല്‍ ച​ര്‍​ച്ച​യൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും താ​രീ​ഖ് അ​ന്‍​വ​ര്‍ പ​റ​ഞ്ഞു
ഉമ്മന്‍ ചാണ്ടിക്ക് എവിടെയും മത്സരിക്കാം, ഹൈക്കമാന്‍ഡ് ഇടപെടില്ല: താരിഖ് അന്‍വര്‍

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍ ചാ​ണ്ടി മു​തി​ര്‍​ന്ന നേ​താ​വാ​ണെ​ന്നും അ​ദ്ദേ​ഹം എ​വി​ടെ മ​ത്സ​രി​ക്കു​ന്നു എ​ന്ന കാ​ര്യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ന്‍​വ​ര്‍.

ഉ​മ്മ​ന്‍ ചാ​ണ്ടി നേ​മ​ത്ത് മ​ത്സ​രി​ക്ക​ണോ എ​ന്ന​തി​ല്‍ എ​ഐ​സി​സി​യി​ല്‍ ച​ര്‍​ച്ച​യൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും താ​രീ​ഖ് അ​ന്‍​വ​ര്‍ പ​റ​ഞ്ഞു.

ഉമ്മന്‍ ചാണ്ടി നേമം മണ്ഡലത്തില്‍ മത്സരിക്കുന്ന എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്നും അത് തെക്കന്‍ കേരളത്തില്‍ വലിയ മുന്നേറ്റം കോണ്‍ഗ്രസിന് കഴിയുമെന്നും കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് നിര്‍ദേശം വന്നതായാണ് വാര്‍ത്തകളുയര്‍ന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി എവിടെ നിന്നാലും വിജയിക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

എ​ന്നാ​ല്‍ പു​തു​പ്പ​ള്ളി​യി​ല്‍​നി​ന്നും താ​ന്‍ എ​ങ്ങോ​ട്ടും ഇ​ല്ലെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com