തലശേരിയിൽ പിന്തുണയ്ക്കാൻ സ്ഥാനാർഥി പോലും ഇല്ലാതെ അങ്കലാപ്പിലായി ബി ജെ പി

തലശേരിയിൽ ബി ജെ പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന പാർട്ടി ജില്ലാ പ്രസിഡന്റ് ഹരിദാസിന്റെ നാമനിർദേശ പട്ടിക തള്ളിയിരുന്നു .
തലശേരിയിൽ പിന്തുണയ്ക്കാൻ സ്ഥാനാർഥി പോലും ഇല്ലാതെ അങ്കലാപ്പിലായി ബി ജെ പി

കണ്ണൂർ :തലശേരിയിൽ പിന്തുണയ്ക്കാൻ സ്ഥാനാർഥി പോലും ഇല്ലാതെ അങ്കലാപ്പിലായി ബി ജെ പി .തലശേരിയിൽ ബി ജെ പി യുമായി സഖ്യത്തിന് ഇല്ലെന്ന് സി പി എം വിമതനായ സി ഓ ടി നസീർ പറഞ്ഞു .

തലശേരിയിൽ ബി ജെ പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന പാർട്ടി ജില്ലാ പ്രസിഡന്റ് ഹരിദാസിന്റെ നാമനിർദേശ പട്ടിക തള്ളിയിരുന്നു .

ഇതിനു എതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടി ലഭിക്കില്ല .ഇതോടെ സ്വാതന്ത്രരെ പിന്തുണയ്ക്കുക എന്ന ഒറ്റ പോംവഴിയെ ബി ജെ പി ക്ക് മുന്നിലുള്ളൂ .

സ്ഥാനാർഥി ഇല്ലാതായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രചാരണ പരിപാടി ഒഴിവാക്കിയ സ്ഥിതിയാണ് ഉള്ളത് .ഇന്ന് കൊച്ചിയിൽ എത്തുന്ന അമിത് ഷാ നാളെ തൃപ്പൂണിത്തുറയിൽ പ്രചാരണത്തിന് ഇറങ്ങും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com