ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത കോവിഡ് നെഗറ്റീവെന്ന് പരിശോധനാ ഫലം

നേരത്തെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത കോവിഡ് നെഗറ്റീവെന്ന് പരിശോധനാ ഫലം

പത്തനംതിട്ട: മാര്‍ത്തോമ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം കോവിഡ് നെഗറ്റീവെന്ന് പരിശോധനാ ഫലം. അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ബിലിവേഴ്‌സ് ആശുപത്രി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നേരത്തെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ദ്ധ പരിശോധനയ്ക്കായി തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിലേക്ക് മെത്രാപ്പോലീത്തയെ മാറ്റിയിരുന്നു. നേരത്തെ കുമ്ബനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളൊഴിച്ചാല്‍ അദ്ദേഹത്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. മെത്രാപ്പോലീത്ത നേരത്തെ കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. ഏപ്രില്‍ 27ന് മെത്രാപ്പോലീത്തയ്ക്ക് 104 വയസ് തികയും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com