ആറളം കാട്ടാന ആക്രമണം; കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 10 ലക്ഷം നല്‍കും

സംസ്‌കാര ചടങ്ങുകള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുന്നതിനും വനമന്ത്രി ഉത്തരവിട്ടു.
ആറളം കാട്ടാന ആക്രമണം; കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 10 ലക്ഷം നല്‍കും

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വിബീഷിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി കെ രാജു. കഴിഞ്ഞ ദിവസമാണ് ആറളം ഫാമിനുള്ളില്‍ നിലയുറപ്പിച്ച കാട്ടാന പതിനെട്ടുകാരനായ വിബീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

ആനയെ തുരത്താനായി ദിവസങ്ങളായി വനപാലകരും നാട്ടുകാരും ശ്രമിക്കുന്നതിനിടെയാണ് അപകടം. വിബീഷിന്‍റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുന്നതിനും അവകാശികള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിനും മന്ത്രി ഉത്തരവിട്ടു.

Related Stories

Anweshanam
www.anweshanam.com