ക്ഷേത്ര ഭരണാവകാശ വിളംബരം നടപ്പാക്കുമെന്ന് കുമ്മനം

ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​നും പാ​ലി​യം വി​ളം​ബ​ര​ത്തി​നും ശേ​ഷം ന​ട​ക്കാ​ന്‍ പോ​കു​ന്ന വ​ലി​യ വി​ളം​ബ​ര​മാ​വും അ​തെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു
ക്ഷേത്ര ഭരണാവകാശ വിളംബരം നടപ്പാക്കുമെന്ന് കുമ്മനം
കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ക്ഷേത്ര ഭരണാവകാശ വിളംബരവും രണ്ടാം ഭൂപരിഷ്‌കരണ നിയമവും നടപ്പാക്കുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്നും വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം വാ​ഗ്ദാനം ചെയ്തു. കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.

പ​ട്ടി​ക ജാ​തി​ക്കാ​ര്‍​ക്കും പ​ട്ടി​ക വ​ര്‍​ഗ​ക്കാ​ര്‍​ക്കും ഭൂ​ര​ഹി​ത​ര്‍​ക്കും പാ​വ​പ്പെ​ട്ട​വ​ര്‍​ക്കും കി​ട​ക്കാ​ന്‍ വീ​ടും കൃ​ഷി​ചെ​യ്യാ​ന്‍ ഭൂ​മി​യും ല​ഭി​ക്കും. ഇ​തി​നു പു​റ​മെ കേ​ര​ള​ത്തി​ല്‍ ക്ഷേ​ത്ര ഭ​ര​ണാ​വ​കാ​ശ വി​ളം​ബ​രം ഉ​ണ്ടാ​കും. വി​ശ്വാ​സി​ക​ള്‍​ക്ക് ക്ഷേ​ത്ര ഭ​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കും. ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​നും പാ​ലി​യം വി​ളം​ബ​ര​ത്തി​നും ശേ​ഷം ന​ട​ക്കാ​ന്‍ പോ​കു​ന്ന വ​ലി​യ വി​ളം​ബ​ര​മാ​വും അ​തെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

ശബരിമല വിഷയത്തില്‍ എന്തുകൊണ്ടാണ് നിയമ നിര്‍മാണം നടത്താത്തതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. നേരത്തെതന്നെ നിയമം കൊണ്ടുവരാന്‍ കഴിയുമായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നിയമം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത്? ശബരിമലയിലടക്കം ക്ഷേത്രത്തിന്റെ ഭരണാധികാരമാണ് പ്രധാന വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com