കെഎം ഷാജിക്കെതിരായ വധഭീഷണി; മുൻകൂര്‍ ജാമ്യഹര്‍ജിയുമായി തേജസ്

തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചു.
കെഎം ഷാജിക്കെതിരായ വധഭീഷണി; മുൻകൂര്‍ ജാമ്യഹര്‍ജിയുമായി തേജസ്

കണ്ണൂര്‍: കെഎം ഷാജിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പാപ്പിനിശ്ശേരി സ്വദേശി തേജസ് മുൻകൂര്‍ജാമ്യത്തിന് ഒരുങ്ങുന്നു. തലശ്ശേരി സെഷൻസ് കോടതിയിലാണ് മുൻകൂര്‍ ജാമ്യഹര്‍ജി നൽകിയിട്ടുള്ളത്. വധിക്കാൻ 25 ലക്ഷത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് കെഎം ഷാജിയുടെ പരാതി. തേജസ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

കെഎം ഷാജി പൊലീസിന് നൽകിയ ഫോൺ സംഭാഷണം മകന്‍റേത് തന്നെയാകാനാണ് സാധ്യതയെന്ന് തേജസിന്‍റെ അച്ഛൻ കുഞ്ഞിരാമൻ പ്രതികരിച്ചിരുന്നു. മകൻ മുംബൈയിൽ താമസിച്ചിരുന്നെങ്കിലും അധോലോകവുമായൊന്നും ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

മകനെ കുടുക്കാൻ സംഭാഷണം ചിലർ ചോർത്തിയതാകും. തേജസ് സിപിഎം അനുഭാവിയാണ്. മദ്യലഹരിയിൽ വിളിച്ച ഫോൺ കോൾ ആകാനാണ് സാധ്യത. നാല് ദിവസമായ തേജസ് വീട്ടിൽ വന്നിട്ടില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നും അച്ഛൻ പറയുന്നു.

Related Stories

Anweshanam
www.anweshanam.com