ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു
Kerala

ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

ദേശീയ പാതയില്‍ തലശ്ശേരി കോടതിക്ക് മുന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്കേറ്റു.

By News Desk

Published on :

തലശേരി: ദേശീയ പാതയില്‍ തലശ്ശേരി കോടതിക്ക് മുന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. മംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് വാതകവുമായി പോകുകയായിരുന്ന ലോറിയാണ് ഇന്ന് രാവിലെ നിയന്ത്രണം വിട്ടു മറിഞ്ഞത്. ഡ്രൈവര്‍ക്ക് പരിക്കേറ്റു. വാതകചോര്‍ച്ചയില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഐ.ഒ.സി അധികൃതര്‍ എത്തിയ ശേഷം വാതകം മാറ്റാനുള്ള നടപടികള്‍ ആരംഭിക്കും. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

Anweshanam
www.anweshanam.com