സിറോ മലബാര്‍ സഭ ഭൂമി ഇടപാട്; കര്‍ദിനാളിനെതിരെ ക്രിമിനല്‍ കേസ് എടുക്കാനാകില്ലെന്ന് പൊലീസ്

ഭൂമി ഇടപാടില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും ആലഞ്ചേരി സാമ്ബത്തിക നേട്ടം ഉണ്ടാക്കിയില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു
സിറോ മലബാര്‍ സഭ ഭൂമി ഇടപാട്; കര്‍ദിനാളിനെതിരെ ക്രിമിനല്‍ കേസ് എടുക്കാനാകില്ലെന്ന് പൊലീസ്

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാ‍‍ര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനാകില്ലെന്ന് പൊലീസ്. ഭൂമി ഇടപാടില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും ആലഞ്ചേരി സാമ്ബത്തിക നേട്ടം ഉണ്ടാക്കിയില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റുരില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാനായി 58 കോടി രൂപയുടെ വായ്പ എടുത്തിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെയാണ് എറണാകുളം നഗരത്തിലടക്കം ആറിടങ്ങളിലുള്ള ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്. സഭയുടെ വിവിധ സമിതികളില്‍ ആലോചിച്ചാണ് ഭൂമി വില്‍പ്പനയ്ക്ക് തീരുമാനിച്ചതെന്നും ഇതില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടില്ലെന്നുമാണ് പൊലീസ് കണ്ടെത്തല്‍. വിലകുറച്ചു വില്‍ക്കാന്‍ കര്‍ദ്ദിനാള്‍ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും എന്നാല്‍ സഭാ നടപടി പാലിക്കുന്നതില്‍ വീഴച്ച പറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അവസാനിപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഭൂമി വില്‍പ്പനയിലൂടെ ആര്‍ക്കെങ്കിലും നേട്ടം ഉണ്ടാക്കാന്‍ കര്‍ദിനാള്‍ ശ്രമിച്ചിട്ടില്ലെന്നും ആരോപണത്തിന് പിന്നില്‍ സഭയിലെ തര്‍ക്കമാണെന്നും ഒരു വിഭാഗം കര്‍ദിനാളിനെതിരായി ഇത് ആയുധമാക്കിയെന്നും പൊലീസ് പറയുന്നു. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന് കാണിച്ചാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com