വിമാനാപകടത്തില്‍ പറന്നകന്നത് സ്വോര്‍ഡ് ഓഫ് ഓണ്‍ ബഹുമതി ലഭിച്ച പൈലറ്റ്
Kerala

വിമാനാപകടത്തില്‍ പറന്നകന്നത് സ്വോര്‍ഡ് ഓഫ് ഓണ്‍ ബഹുമതി ലഭിച്ച പൈലറ്റ്

ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ 127വേ കോഴ്സില്‍ സ്വോര്‍ഡ് ഓഫ് ഓണറോടെ ഒന്നാമതായി പരിശീലനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ക്യാപ്റ്റന്‍ ദീപക് വസന്ത് സതേ.

News Desk

News Desk

കോഴിക്കോട് : കരിപ്പൂര്‍ വിമാനാപകടത്തില്‍ ആദ്യം പുറത്തുവന്ന മരണവാര്‍ത്ത വിമാനത്തിന്റെ ക്യാപ്റ്റനായ ദീപക് വസന്ത് സതേയുടെതായിരുന്നു. അങ്ങനെ വെറുമൊരു പൈലറ്റ് ആയിരുന്നില്ല എയര്‍ ഇന്ത്യക്ക് അദ്ദേഹം, പറന്നകന്നത് മുപ്പത് വര്‍ഷത്തെ പരിശീലന മികവുള്ള ഓഫീസറായിരുന്നു- ട്രിബ്യൂൺ റിപ്പോര്‍ട്ട്.

ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ 127വേ കോഴ്സില്‍ സ്വോര്‍ഡ് ഓഫ് ഓണറോടെ ഒന്നാമതായി പരിശീലനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ക്യാപ്റ്റന്‍ ദീപക് വസന്ത് സതേ. വിങ് കമാണ്ടര്‍ ദീപക് വസന്ത് സാതേ എന്നത് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വൃത്തങ്ങളില്‍ ഏറെ ബഹുമാനത്തോടെ മാത്രം പരാമര്‍ശിക്കപ്പെടുന്ന ഒരു പേരാണ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ 58ാം കോഴ്‌സില്‍ പ്രസിഡന്റിന്റെ ഗോള്‍ഡ് മെഡല്‍ ദീപക് സതേ സ്വന്തമാക്കിയിരുന്നു. അതിനുശേഷം അദ്ദേഹം ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ 127ാം കോഴ്സില്‍ സ്വോര്‍ഡ് ഓഫ് ഓണറോടെ ഒന്നാമതായി പരിശീലനം പൂര്‍ത്തിയാക്കി.

1981 -ലാണ് ഇന്ത്യന്‍ വ്യോമസേനയില്‍ ദീപക് വസന്ത് സാതേ കമ്മീഷന്‍ ചെയ്യപ്പെടുന്നത്. ഇന്ത്യന്‍ എയര്‍ ഫോഴ്സിലെ ദീര്‍ഘകാല സേവനത്തിന് ശേഷം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ വിദഗ്ധനായ ഒരു ടെസ്റ്റ് പൈലറ്റ് ആയിക്കൂടി സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം അവിടെ നിന്ന് വിരമിച്ചത്. അതിന്‌ശേഷമാണ് എയര്‍ ഇന്ത്യയില്‍ പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് പൈലറ്റ് ആയി ജോയിന്‍ ചെയ്യുന്നത്. ആദ്യം എയര്‍ ഇന്ത്യക്കുവേണ്ടി എയര്‍ ബസ് 310 പറത്തിയിരുന്ന അദ്ദേഹം പിന്നീട് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുവേണ്ടി ബോയിങ് 737 -ലേക്ക് മാറുകയാണ് ഉണ്ടായത്. വളരെയധികം പരിചയ സമ്പത്തുള്ള ഇതിനു മുമ്പും പലതവണ ഇതിനേക്കാള്‍ മോശം കാലാവസ്ഥകളില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തിട്ടുള്ളതാണ്.

Anweshanam
www.anweshanam.com