സ്വരാജ് മഹാത്മ പുരസ്‌കാരം; പാപ്പിനിശ്ശേരി സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത്

മികച്ച ബ്ലോക്ക് പഞ്ചായത്ത് മുഖത്തല
സ്വരാജ് മഹാത്മ പുരസ്‌കാരം; പാപ്പിനിശ്ശേരി സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരം: 2019-20 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് മഹാത്മ ട്രോഫി കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്. 25 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് ലഭിക്കുക. രണ്ടാം സ്ഥാനം പാലക്കാട് ജില്ലയിലെ വെള്ളിനേഴിയും മൂന്നാം സ്ഥാനം കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയും കരസ്ഥമാക്കി.

വെള്ളിനേഴി ഗ്രാമപഞ്ചായത്തിന് 20 ലക്ഷം രൂപയും സ്വരാജ് മഹാത്മ ട്രോഫിയും ചേമഞ്ചേരി ഗ്രമപഞ്ചായത്തിന് 15 ലക്ഷം രൂപയും സ്വരാജ് മഹാത്മ ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി. രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിനും മൂന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ പെരുമ്ബടപ്പ് പഞ്ചായത്തിനുമാണ്.

സംസ്ഥാന തലത്തില്‍ ഒന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് യഥാക്രമം 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം രൂപയും സ്വരാജ് മഹാത്മ ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

സംസ്ഥാനതലത്തില്‍ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് തിരുവനന്തപുരം ജില്ലാപഞ്ചായത്താണ്. രണ്ടാം സ്ഥാനം കൊല്ലവും മൂന്നാം സ്ഥാനം കണ്ണൂരും കരസ്ഥമാക്കി. 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം എന്നീ ക്രമത്തിൽ ഈ പഞ്ചായത്തുകൾക്ക് ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

തൊഴിലുറപ്പ്​ പദ്ധതി നിര്‍വഹണത്തില്‍ മഹാത്മ പുരസ്കാരത്തിന് അര്‍ഹമായ പഞ്ചായത്തുകളെയും പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാംസ്ഥാനം കള്ളിക്കാടും (തിരുവനന്തപുരം) കൊക്കയാറും (ഇടുക്കി) നേടി. രണ്ടാംസ്ഥാനത്തിന് മറ്റ് 15 ഗ്രാമപഞ്ചായത്തുകളും അര്‍ഹമായി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com