സ്വപ്‌നയും സന്ദീപുമായി എന്‍.ഐ.എ. സംഘം കൊച്ചിയിലേക്ക് തിരിച്ചു

ഉച്ചയോടെ കൊച്ചിയിലെത്തിക്കുന്ന പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെ എൻഐഎ കോടതിയിൽ ഹാജരാക്കും
സ്വപ്‌നയും സന്ദീപുമായി എന്‍.ഐ.എ. സംഘം കൊച്ചിയിലേക്ക് തിരിച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍.ഐ.എ. സംഘം കൊച്ചിയിലേക്ക് തിരിച്ചു. ഇവരെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പുലർച്ചെ ബംഗളുരുവിൽനിന്ന് തിരിച്ച സംഘത്തിന്‍റെ വാഹനം കുതിരാനിൽവെച്ച് കേടായതിനെ തുടർന്ന് സ്വപ്നയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സ്വപ്നയെയും സന്ദീപിനെയും എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഉച്ചയോടെ കൊച്ചിയിലെത്തിക്കുന്ന പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെ എൻഐഎ കോടതിയിൽ ഹാജരാക്കും.

Related Stories

Anweshanam
www.anweshanam.com