സ്വര്‍ണ്ണക്കടത്ത്: സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു, കാക്കനാട് ജയിലിലേക്ക് മാറ്റും

സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു.
സ്വര്‍ണ്ണക്കടത്ത്: സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു, കാക്കനാട് ജയിലിലേക്ക് മാറ്റും

കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു. അടുത്ത മാസം എട്ടാം തീയതി വരെയാണ് സ്വപ്നയെ റിമാന്‍ഡ് കാലാവധി. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വിയ്യൂര്‍ ജയിലില്‍ പോകാന്‍ പ്രയാസമുണ്ടെന്ന് സ്വപ്ന കോടതിയെ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് അവരെ കാക്കനാട് ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്.

കേസില്‍ സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ വ്യക്തമാക്കുന്നത്. ഒരു മൊബൈല്‍ ഫോണിന്റെയും ലാപ് ടോപ്പിന്റെയും പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഈ ഫലങ്ങള്‍ വന്നതിനുശേഷം സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യും.

അതേസമയം, വിദേശത്തുളള പ്രതികള്‍ക്കായി ഇന്റര്‍ പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുളള നടപടി തുടരുകയാണ്. ഇതോടൊപ്പം കോണ്‍സുലേറ്റ് പ്രമുഖരുടെ കളളക്കടത്തിലെ പങ്കാളിത്തം കൂടി പരിശോധിക്കുന്നതായും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related Stories

Anweshanam
www.anweshanam.com