ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കമ്മീഷനായി 3.60 കോടിരൂപ സ്വപ്നയ്ക്ക് ലഭിച്ചെന്ന് ഇഡി
Kerala

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കമ്മീഷനായി 3.60 കോടിരൂപ സ്വപ്നയ്ക്ക് ലഭിച്ചെന്ന് ഇഡി

ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ ആയിരം ഡോളറായിരുന്നു സ്വപ്നയുടെ കമ്മിഷന്‍.

News Desk

News Desk

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് 3.60 കോടി രൂപയോളം കമ്മീഷന്‍ ലഭിച്ചെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ്. കമ്മീഷന്റെ വിഹിതം പലര്‍ക്കായി കൈമാറിയെന്നും ഇഡി. കോണ്‍സുലേറ്റിലെ വീസ സ്റ്റാംപിങിന് കരാര്‍ നല്‍കിയ കമ്പനിയില്‍ നിന്ന് സ്വപ്നയ്ക്ക് 2019 ല്‍ 70 ലക്ഷം രൂപ ലഭിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റിന് വിവരമുണ്ട്. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ ആയിരം ഡോളറായിരുന്നു സ്വപ്നയുടെ കമ്മിഷന്‍.

പ്രളയ ദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്‌ലാറ്റ് നിര്‍മിച്ച് നല്‍കുന്നതായിരുന്നു വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി. പദ്ധതി 18 കോടിയുടേതാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നത്. ഇതിന്റെ കമ്മിഷനായി 3 കോടി 60 ലക്ഷം രൂപ സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കുമായി ലഭിച്ചു. യുഎഇയിലെ കോണ്‍സുലേറ്റിലെ ഉന്നതനും കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനുമായും സ്വപ്ന മൂന്നു കോടി 60 ലക്ഷം പങ്കിട്ടു. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുക. കള്ളക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. എന്നാല്‍ കേസുമായി തനിക്ക് ബന്ധമില്ലെന്ന് സ്വപ്ന വാദിക്കുന്നു. ലോക്കറില്‍ നിന്ന് പിടിച്ചെടുത്തത് ലൈഫ് മിഷന്‍ പദ്ധതി വഴി ലഭിച്ച കമ്മീഷന്‍ തുകയാണെന്നും കമ്മീഷന്‍ വാങ്ങുന്നത് നിയമവിരുദ്ധ നടപടിയല്ലെന്നുമാണ് വാദം. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് സ്വപ്നയുടെ ആവശ്യം.

Anweshanam
www.anweshanam.com