ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കേറ്റ്; സ്വപ്ന സുരേഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
Kerala

ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കേറ്റ്; സ്വപ്ന സുരേഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പ്രൈസ് വാട്ടർ കൂപ്പർ, വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങളും കേസിൽ പ്രതികളാണ്.

News Desk

News Desk

തിരുവനന്തപുരം: ജോലി നേടാൻ വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഹാജരാക്കിയ കേസിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കാക്കനാട് ജയിലിൽ എത്തി കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തുക.

സ്പെയ്സ് പാർക്കിലെ ജോലിക്കായി സ്വപ്ന വ്യാജ സർട്ടിഫിക്കേറ്റ് ഹാജരാക്കിയെന്നാണ് കേസ്. പ്രൈസ് വാട്ടർ കൂപ്പർ, വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങളും കേസിൽ പ്രതികളാണ്.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സ്വപ്ന സുരേഷിന്‍റെ മൊഴി ചോർന്നത് സംബന്ധിച്ച് കസ്റ്റംസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കൊച്ചിയിലെ പ്രിവന്‍റീവ് കമ്മീഷണർക്കാണ് റിപ്പോർട്ട് നൽകിയത്. മൊഴിയിലെ മൂന്നു പേ‍ജുകൾ മാത്രം ചോർന്നതിന് പിന്നിൽ ഗൂ‍ഢ ലക്ഷ്യങ്ങളുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ എന്നാണ് സൂചന.

Anweshanam
www.anweshanam.com