നെ​ഞ്ചു​വേ​ദ​ന; സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Kerala

നെ​ഞ്ചു​വേ​ദ​ന; സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് സ്വ​പ്ന​യെ പ്ര​വേ​ശി​പ്പി​ച്ച​ത്

News Desk

News Desk

തൃ​ശൂ​ര്‍: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് സ്വ​പ്ന​യെ പ്ര​വേ​ശി​പ്പി​ച്ച​ത്.

വി​യ്യൂ​ര്‍ ജ​യി​ലി​ലാ​യി​രു​ന്നു സ്വ​പ്ന​യെ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. കേസിലെ മറ്റ് പ്രതികള്‍ക്ക് പിന്നാലെ സ്വപ്ന സുരേഷിനെയും വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെത്തിച്ചിരുന്നു. മറ്റ് പ്രതികളെ മുമ്ബ് അതിസുരക്ഷാ ജയിലില്‍ എത്തിച്ചിരുന്നെങ്കിലും പ്രത്യേക വനിതാ ബ്ലോക്ക് ഇല്ലാത്തതിനാല്‍ സ്വപ്ന കാക്കനാട് ജയിലില്‍ തന്നെ തുടരുകയായിരുന്നു.

നടപടിക്രമം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സ്വപ്നയെ വിയ്യൂരിലെത്തിച്ചത്.

Anweshanam
www.anweshanam.com