കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ

ഹര്‍ജി ഇന്ന് പരിഗണിക്കും.
കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസിന് നൽകിയ 33 പേജ് മൊഴിയുടെ പകർപ്പിനാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.

നേരത്തെ ഇതേ ആവശ്യവുമായി സ്വപ്ന സുരേഷ് അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും സീൽഡ് കവറിൽ നൽകിയ രഹസ്യ രേഖയാണ് മൊഴിയെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു.

കസ്റ്റംസ് ആക്ട് 108 പ്രകാരം പ്രതി നൽകിയ മൊഴിയുടെ പകർപ്പ് കിട്ടേണ്ടത് പ്രതിയുടെ അവകാശമാണെന്നും കേസ് നടപടികൾക്കായി ഇത് ലഭ്യമാക്കേണ്ടതുണ്ടെന്നുമാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com