സ്വാമി പരിപൂർണ ജ്ഞാനതപസ്വി അന്തരിച്ചു

വാർധ്യക സഹജമായ രോഗങ്ങൾ മൂലം കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു .തുടർന്ന് സ്ഥിതി ഗുരുതരം ആവുക ആയിരുന്നു .
സ്വാമി പരിപൂർണ ജ്ഞാനതപസ്വി അന്തരിച്ചു

തിരുവനന്തപുരം :പോത്തൻകോട് ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂർണ ജ്ഞാനതപസ്വി അന്തരിച്ചു .75 വയസ്സായിരുന്നു .നാളെ രാവിലെ പത്ത് മുതൽ ഭൗതിക ശരീരം ആശ്രമത്തിൽ പൊതുദര്ശത്തിന് വെയ്ക്കും .തുടർന്ന് വൈകിട്ടു ആശ്രമ വളപ്പിൽ സംസ്കരിക്കും .

വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം .വാർധ്യക സഹജമായ രോഗങ്ങൾ മൂലം കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു .തുടർന്ന് സ്ഥിതി ഗുരുതരം ആവുക ആയിരുന്നു .

1946 ൽ കണ്ണൂർ കണ്ണപുരത്തായിരുന്നു സ്വാമിയുടെ ജനനം. പൂർവാശ്രമത്തിൽ ടി. വി. ബാലകൃഷ്ണനെന്നായിരുന്നു പേര്. എയർഫോഴ്‌സിൽ 17 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു.

1999ലാണ് സന്യാസദീക്ഷ സ്വീകരിച്ച് ശാന്തിഗിരി ആശ്രമത്തിന്റെ ഭാഗമായത്. ആശ്രമത്തിന്റെ ന്യൂഡൽഹി, സുൽത്താൻ ബത്തേരി ബ്രാഞ്ചുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആശ്രമം ട്രഷററായും, ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com