'ഞാ​നെ​ന്‍റെ കു​ടും​ബ​ത്തി​ല്‍​നി​ന്ന് കൊ​ണ്ടു​വ​രും ഒ​രു കോടി'​: വെല്ലുവിളിച്ച് സു​രേ​ഷ് ഗോ​പി

എം​പി ഫ​ണ്ടി​ല്‍ നി​ന്നോ എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നോ പ​ണം ചെ​ല​വ​ഴി​ക്കു​മെ​ന്നും അ​തി​ന് സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ ത​ന്‍റെ കു​ടും​ബ​ത്തി​ല്‍ നി​ന്നും പ​ണം കൊ​ണ്ടു​വ​രു​മെ​ന്നും സു​രേ​ഷ് ഗോ​പി
'ഞാ​നെ​ന്‍റെ കു​ടും​ബ​ത്തി​ല്‍​നി​ന്ന് കൊ​ണ്ടു​വ​രും ഒ​രു കോടി'​: വെല്ലുവിളിച്ച് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍: തൃ​ശൂ​രി​ലെ ശ​ക്ത​ന്‍ മാ​ര്‍​ക്ക​റ്റ് ന​വീ​ക​രി​ക്കാ​ന്‍ എം​പി ഫ​ണ്ടി​ല്‍ നി​ന്നോ എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നോ പ​ണം ചെ​ല​വ​ഴി​ക്കു​മെ​ന്നും അ​തി​ന് സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ ത​ന്‍റെ കു​ടും​ബ​ത്തി​ല്‍ നി​ന്നും പ​ണം കൊ​ണ്ടു​വ​രു​മെ​ന്നും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി. തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റിന്റെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

" ബീഫ് വില്‍ക്കുന്ന ഒരു കടയില്‍ ചെന്നിട്ടാണ് ഞാന്‍ പറഞ്ഞത്, ഈ അവസ്ഥ ഞാന്‍ മാറ്റിത്തരും. ജയിപ്പിച്ചാല്‍ എംഎല്‍എ ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് ഒരു കോടി എടുത്ത് ഒരു മോഡല്‍ ഞാന്‍ ചെയ്തു കാണിക്കും. ഇത്രനാളും ഭരിച്ചവന്‍മാരെ നാണം കെടുത്തും. അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസ്സിലാക്കണം." - അദ്ദേഹം പറഞ്ഞു.

" ആര് മനസ്സിലാക്കണം? നേരത്തെ പറഞ്ഞ ഈ അപമാനികള്‍ മനസ്സിലാക്കണം. ഇനി നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെങ്കില്‍, എങ്കിലും ഞാന്‍ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് അഞ്ച് കോടി അനുവദിക്കുമ്പോള്‍, അക്കൗണ്ട് തുറക്കുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. ഇവിടെ രണ്ടാം തവണയും തോറ്റതിന്റെ പശ്ചാത്തലത്തില്‍ ഈ പണിക്ക് വേണ്ടെന്ന് പറഞ്ഞ് അവിടെ നിന്നും ഇറക്കിവിട്ടാല്‍ ഞാനെന്റെ കുടുംബത്തില്‍നിന്ന് കൊണ്ടുവരും ഒരു കോടി."- സുരേഷ് ഗോപി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com