
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവും എം.പിയുമായ സുരേഷ് ഗോപി.
ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തിലെന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപി പ്രസംഗത്തില്‍ ആരോപിച്ചത്.
ഈ സര്‍ക്കാരിനെ എടുത്ത് കാലില്‍ പിടിച്ച് പുറത്തെറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. തളാപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ എന്‍.ഡി.എ.സ്ഥാനാര്‍ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുന്നതിനെടെയായിരുന്നു ആരോപണം.
വിശ്വാസികളെ വേദനിപ്പിച്ച സര്‍ക്കാരാണിത്. അത്തരത്തില്‍ മൂന്നാം മണ്ഡലകാലമാണിത്. എല്ലാത്തിനും ഒരു തീര്‍ത്തെഴുത്തുണ്ടാകും എന്നു തന്നെയാണ് കരുതുന്നത്. പത്ത് ബി.ജെ.പി. എം.എല്‍.എ.മാര്‍ നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഈ അവസരത്തില്‍ ചിന്തിച്ചു പോകുന്നു’, സുരേഷ് ഗോപി പറഞ്ഞു.