അമ്മ രാഷ്ട്രീയ സംഘടനയല്ല, ബിനീഷ് വിഷയത്തിൽ എടുത്ത് ചാടി തീരുമാനമെടുക്കരുത്; സുരേഷ് ഗോപി

അമ്മയില്‍ തിടുക്കത്തില്‍ എടുത്ത പല തീരുമാനങ്ങളും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്
അമ്മ രാഷ്ട്രീയ സംഘടനയല്ല, ബിനീഷ് വിഷയത്തിൽ എടുത്ത് ചാടി തീരുമാനമെടുക്കരുത്; സുരേഷ് ഗോപി

കൊച്ചി ; മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ബിനീഷ് കോടിയേരിക്കെതിരായ താര സംഘടനായ അമ്മ എടുത്തുചാടി നടപടി സ്വീകരിക്കരുതെന്ന് നടനും എം പിയുമായ സുരേഷ് ഗോപി. കുറ്റവാളി ആരെന്ന് നിയമം തീരുമാനിക്കട്ടെ. അന്വേഷണം പൂര്‍ത്തിയായ ശേഷം ഉചിതമായ നടപടി സ്വീകരിക്കാമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

അമ്മയില്‍ തിടുക്കത്തില്‍ എടുത്ത പല തീരുമാനങ്ങളും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ഇത്തരം തീരുമാനങ്ങള്‍ പിന്നീട് തിരുത്തേണ്ടിയും വന്നിട്ടുണ്ട്. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com