സുരേഷ് ഗോപി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; തൃശൂരില്‍ വിജയം ഉറപ്പെന്ന് താരം

ഹെലികോപ്ടറിലെത്തിയാണ് താരം നാമനിര്‍ദേശ പത്രിക നല്‍കിയത്.
സുരേഷ് ഗോപി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; തൃശൂരില്‍ വിജയം ഉറപ്പെന്ന് താരം

തൃശൂര്‍ : തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ശബരിമല ഈ തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണെന്നും ശബരിമലയുമായി ബന്ധപ്പെട്ട് യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ ശക്തമായ മത്സരസാധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച അദ്ദേഹം തൃശ്ശൂരിലെ വോട്ടര്‍മാര്‍ തനിക്ക് വിജയം തരുമെന്നും കൂട്ടിച്ചേര്‍ത്തു.

ഹെലികോപ്ടറിലെത്തിയാണ് താരം നാമനിര്‍ദേശ പത്രിക നല്‍കിയത്. തൃശൂരില്‍ കോണ്‍ഗ്രസിന്റെ പത്മജാ വേണുഗോപാലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ക്രൈസ്തവ സഭയുടെ വോട്ടും ഉറപ്പിച്ചാണ് സുരേഷ് ഗോപി മത്സരിക്കാന്‍ എത്തുന്നതെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ മത്സരം കടുക്കും. അതേസമയം, 2019 ല്‍ ബി.ജെ.പിയുടെ തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. നാമനിര്‍ദേശ പത്രിക സമര്‍പ്പണവേളയില്‍ ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ അഡ്വക്കേറ്റ് കെ കെ അനീഷ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ഹരി, തൃശ്ശൂര്‍ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന്‍, സിനിമാ നടന്‍ ദേവന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com