നടൻ സുരേഷ് ഗോപി എം പി ഇന്ന് ആശുപത്രി വിടും

പത്ത് ദിവസത്തെ വിശ്രമം വേണമെന്ന് നിർദേശിച്ചതിനാൽ പ്രചാരണത്തിന് ഇറങ്ങുന്നത് വൈകും .
നടൻ  സുരേഷ് ഗോപി എം പി ഇന്ന് ആശുപത്രി വിടും

കൊച്ചി :പനിയും ശ്വാസതടസ്സവും മൂലം ചികിത്സയിൽ ആയിരുന്ന തൃശ്ശൂരിൽ ബി ജെ പി സ്ഥാനാർഥി കൂടിയായ നടൻ സുരേഷ് ഗോപി എം പി ഇന്ന് ആശുപത്രി വിടും .പത്ത് ദിവസത്തെ വിശ്രമം വേണമെന്ന് നിർദേശിച്ചതിനാൽ പ്രചാരണത്തിന് ഇറങ്ങുന്നത് വൈകും .

ജോഷി സംവിധാനം ചെയുന്ന പാപ്പൻ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ചെറിയ തോതിൽ അദ്ദേഹത്തിന് ന്യൂമോണിയയും ബാധിച്ചിരുന്നു .

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ലെന്നും വേണമെങ്കിൽ ഗുരുവായൂർ മത്സരിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു .എന്നാൽ ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം കഴിഞ്ഞ ദിവസമാണ് ബി ജെ പി ഔദ്യോഗികമായി പ്രഖ്യാപിച്ചത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com