കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ സർക്കാരിന് വീഴ്ച്ച പറ്റി: കെ സുരേന്ദ്രൻ

സംസ്ഥാനത്ത് ഒരിടത്ത് പോലും കോവിഡ് പോസിറ്റീവായ ആളുകൾക്കു വേണ്ട സൗകര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ്  രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ സർക്കാരിന് വീഴ്ച്ച പറ്റി:  കെ സുരേന്ദ്രൻ

പത്തനംതിട്ട: കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ സർക്കാരിന് വീഴ്ച്ച പറ്റിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാരിന്റെ ഭാഗത്ത് നിന്നുമുള്ള ഏകോപനത്തിൽ വീഴ്ച്ച പറ്റിയെന്നാണ് ആരോപണം.

രോഗവ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പ് വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഒരിടത്ത് പോലും കോവിഡ് പോസിറ്റീവായ ആളുകൾക്കു വേണ്ട സൗകര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി തന്നെ പ്രോട്ടോകോൾ ലംഘനം നടത്തിയത് ആളെന്നും അദ്ദേഹം ആരോപിച്ചു. എല്ലാം കേന്ദ്രം തന്നാൽ ഇവിടെ വിതരണം ചെയ്യാമെന്ന് നിലപാടിലാണ് സംസ്ഥാന സർക്കാർ. കേന്ദ്രം തന്നാൽ ഇവിടെ സൗജന്യമായി വിതരണം ചെയ്യാമെന്ന് പറയുന്നു. അതെന്ത് നടപടിയാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com