മുളന്തുരുത്തി പള്ളിത്തര്‍ക്കം; യാക്കോബായ വിശ്വാസികളുടെ ഹര്‍ജി തള്ളി

കഴിഞ്ഞ ഓഗസ്റ്റ് പതിനേഴിനാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ മുളന്തുരുത്തി പള്ളി ഏറ്റെടുത്തത്.
മുളന്തുരുത്തി പള്ളിത്തര്‍ക്കം; യാക്കോബായ വിശ്വാസികളുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് യാക്കോബായ സഭ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവില്‍ അപാകതയില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

സമാന ആവശ്യമുന്നയിച്ച ഹര്‍ജികള്‍ മുന്‍പ് തള്ളിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് മാസം 17ന് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com