
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വിചാരണ കോടതി മാറ്റാനാകില്ലെന്നും ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുതെന്നും സുപ്രീം കോടതി. വിചാരണ കോടതി തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിച്ചുകൂടേ എന്നും സുപ്രീംകോടതി ചോദിച്ചു.
കേസിന്റെ നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിച്ചത് ദിലീപാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ജഡ്ജി മോശം പരാമര്‍ശം നടത്തിയെന്നും സര്‍ക്കാരിന്റെ അഭിഭാഷകന് വാദിച്ചു. അതേസമയം, കോടതി മാറ്റം പ്രായോഗികമല്ലെന്നും വേണമെങ്കില്‍ പ്രോസിക്യൂട്ടറെ മാറ്റാന്‍ സര്‍ക്കാരിന് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കോടതി വിവേചനപരമായാണ് പെരുമാറുന്നതെന്ന് സര്‍ക്കാര്‍ വാദവും സുപ്രീംകോടതി തള്ളി. ജഡ്ജിക്കെതിരെ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കരുത് എന്ന് സര്‍ക്കാരിനെ കോടതി ഓർമിപ്പിച്ചു.