സപ്ലൈകോയുടെ ഓൺലൈൻ വിതരണം ഓഗസ്റ്റ് മുതൽ
Kerala

സപ്ലൈകോയുടെ ഓൺലൈൻ വിതരണം ഓഗസ്റ്റ് മുതൽ

സ്റ്റാർട്ടപ്പുകൾ നിർമിച്ച ആപ്പുകളും നിലവിലുളള ഭക്ഷ്യ വിതരണ ആപ്പുകളും ഇതിനായി സപ്ലൈകോ ഉപയോഗിക്കും.

By News Desk

Published on :

തിരുവനന്തപുരം: കൊച്ചി ന​ഗരത്തിൽ സപ്ലൈകോ നടപ്പാക്കിയ ഓൺലൈൻ ഭക്ഷ്യ വിതരണ സംവിധാനം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ഓ​ഗസ്റ്റ് മുതൽ കേരളത്തിലെ എല്ലായിടത്തും സേവനം എത്തിക്കാനാണ് സപ്ലൈകോയുടെ തീരുമാനം.

കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസ് വഴി നടന്ന സപ്ലൈകോ ബോർഡ് യോ​ഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ആപ്പുകൾ വഴി ഇതിനായി ഓർഡർ നൽകാം. സ്റ്റാർട്ടപ്പുകൾ നിർമിച്ച ആപ്പുകളും നിലവിലുളള ഭക്ഷ്യ വിതരണ ആപ്പുകളും ഇതിനായി സപ്ലൈകോ ഉപയോ​ഗിക്കും. സാധനങ്ങൾ എത്തിക്കുന്നതിന് ചെറിയ നിരക്കിൽ ഫീസ് ഉണ്ടാകും‍.

പ്രവാസികൾക്ക് സപ്ലൈകോ സ്റ്റോർ ആരംഭിക്കാൻ അവസരം നൽകാനും ബോർഡ് യോ​ഗത്തിൽ തീരുമാനമായിട്ടുണ്ട്. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ഓ​ഗസ്റ്റ് മുതൽ ബ്രാൻഡ് ലിഫ്റ്റിങ് ഫീസായി 2,000 രൂപ ഈടാക്കും.

Anweshanam
www.anweshanam.com