സൂ​പ്പ​ര്‍ സ്പ്രെ​ഡിന് സാ​ധ്യ​ത; വിമാനയാത്രകള്‍ക്ക് മുന്‍പ് സ്ക്രീനിങ് നിര്‍ബന്ധം: മു​ഖ്യ​മ​ന്ത്രി
Kerala

സൂ​പ്പ​ര്‍ സ്പ്രെ​ഡിന് സാ​ധ്യ​ത; വിമാനയാത്രകള്‍ക്ക് മുന്‍പ് സ്ക്രീനിങ് നിര്‍ബന്ധം: മു​ഖ്യ​മ​ന്ത്രി

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രാ​ളി​ല്‍​നി​ന്നു നി​ര​വ​ധി പേ​രി​ലേ​ക്കു കോ​വി​ഡ് പ​ക​രു​ന്ന സൂ​പ്പ​ര്‍ സ്പ്രെ​ഡ് എ​ന്ന ഭീ​ക​രാ​വ​സ്ഥ​യു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്‍. കൊവിഡ് അവലോകന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂപ്പര്‍ സ്പ്രെഡിന് വിമാന യാത്രകള്‍ കാരണമാകുന്നു എന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ കാരണങ്ങളെല്ലാം കണക്കിലെടുത്താണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്രകള്‍ക്ക് മുന്‍പായി സ്ക്രീനിങ് നിര്‍ബന്ധമാക്കേണ്ടതുണ്ട് എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. കാര്യക്ഷമമായി സ്ക്രീനിങ് നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കി, യാത്രയെ തടയാതെയും നീട്ടി വെയ്പിക്കാതെയും നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. ഹൈ റിസ്ക് പ്രൈമറി കോണ്ടാക്റ്റുകളും ഉണ്ടാകുന്നത് തടയേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രൈമറി കോണ്ടാക്ട് വഴി ഉണ്ടാകുന്ന മരണനിരക്ക് കൂടുതലാണ്.

സംസ്ഥാന സര്‍ക്കാര്‍ പരിശോധനാ കാര്യത്തിലും നിയന്ത്രണങ്ങളുടെ കാര്യത്തിലും കര്‍ക്കശമായ നിലപാട് ഇതുവരെ എടുത്തിട്ടുണ്ട്. അത് തുടരുകയും ചെയ്യും. കേരളത്തില്‍ നിലവില്‍ ഉണ്ടായിട്ടുള്ള 90 ശതമാനം കോവിഡ് കേസുകളും വിദേശത്തു നിന്നോ അന്യസംസ്ഥാനങ്ങളില്‍ നിന്നോ വന്നവയാണ്. അതില്‍ തന്നെ 69 ശതമാനം കേസുകളും വിദേശത്തു നിന്നു വന്നവരിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യാത്ര തിരിക്കുന്നതിനു മുൻപുള്ള സ്ക്രീനിങ് നടത്തിയില്ലെങ്കില്‍ സംഭവിക്കുന്നത് യാത്രാവേളയില്‍ തന്നെ രോഗം കൂടുതല്‍ പേരിലേയ്ക്ക് പകരുകയും പ്രവാസി കേരളീയരുടെ ജീവന്‍ അപകടത്തിലാവുകയുമാണ്.

നമ്മള്‍ ആദ്യഘട്ടത്തില്‍ കേരളത്തിലേയ്ക്ക് കൊണ്ടുവന്നവരില്‍ ഏതാണ്ട് 45 ശതമാനത്തോളം ആളുകള്‍ രോഗം മാരകമായി ബാധിക്കാന്‍ സാധ്യതയുള്ള ഗര്‍ഭിണികളും വയോജനങ്ങളും കുട്ടികളും മറ്റു രോഗാവസ്ഥയുള്ളവരുമാണ്. രോഗബാധയുള്ളവരോടൊപ്പം യാത്ര ചെയ്യുന്നതു വഴി ഇവരുടെ ജീവന്‍ വലിയ അപകടത്തിലാവുന്നു. ഇതു നമുക്ക് അനുവദിക്കാന്‍ സാധിക്കുമോയെന്നു മുഖ്യമന്ത്രി ചോദിച്ചു.

Anweshanam
www.anweshanam.com