സുനില്‍ പരമേശ്വരനെ ചെക്ക് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു

വര്‍ക്കല സ്വദേശിയുടെ പരാതിയിലാണ് നടപടി.
സുനില്‍ പരമേശ്വരനെ ചെക്ക് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: പ്രശസ്ത തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരനെ ചെക്ക് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല സ്വദേശിയുടെ പരാതിയിലാണ് നടപടി. മൂന്നാര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇടുക്കി കാന്തല്ലൂരില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് സുനില്‍ പരമേശ്വരനെ പൊലീസ് വര്‍ക്കല കോടതിയില്‍ ഹാജരാകും.

അനന്തഭദ്രം, രുദ്രസിംഹാസനം എന്നീ മലയാള സിനിമകളുടെ തിരക്കഥാകൃത്താണ് സുനില്‍ പരമേശ്വരന്‍. നിരവധി മാന്ത്രിക നോവലുകളും കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. നിലവില്‍ 'കന്തല്ലൂര്‍ സ്വാമി' എന്ന പേരില്‍ ആത്മീയജീവിതം നയിക്കുകയാണ് സുനില്‍ പരമേശ്വരന്‍.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com