ഷമീറിനെ പൊലീസ് മർദ്ദിച്ചെന്ന് പറയാൻ ഋഷിരാജ് സിങ് ആവശ്യപ്പെട്ടെന്ന് ഭാര്യ സുമയ്യ

പൊലീസ് സ്റ്റേഷനിൽ നിന്ന് ഷമീറിന് മർദ്ദനമേറ്റിട്ടില്ല-സുമയ്യ
ഷമീറിനെ പൊലീസ് മർദ്ദിച്ചെന്ന് പറയാൻ ഋഷിരാജ് സിങ് ആവശ്യപ്പെട്ടെന്ന് ഭാര്യ സുമയ്യ

തൃശൂര്‍ അമ്പിളിക്കല കോവിഡ് സെന്‍ററിലെ കസ്റ്റഡിയിൽ നിന്ന് മരണപ്പെട്ട ഷമീറിനെ പൊലീസ് മർദ്ദിച്ചിട്ടില്ലെന്ന് ഭാര്യ സുമയ്യ. ഷമീറിനെ മർദ്ദിച്ചത് ജയിൽ ഉദ്യോസ്ഥരല്ലെന്നും പൊലീസാണെന്നും പറയാൻ ജയിൽ മേധാവി ഋഷിരാജ് സിങ് ആവശ്യപ്പെട്ടതായി സുമയ്യ പറഞ്ഞു.

കാക്കനാട് ജയലിൽ നേരിട്ടെത്തിയ ഋഷിരാജ് സിങ് തന്നോട് രണ്ട് മണിക്കൂറോളം സംസാരിച്ചെന്നും പൊലീസ് മർദ്ദിച്ചെന്ന് പറയാൻ ആവശ്യപ്പെട്ടതോടെ തമ്മിൽ തർക്കമായെന്നും സുമയ്യ പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ നിന്ന് ഷമീറിന് മർദ്ദനമേറ്റിട്ടില്ലെന്ന് പറഞ്ഞ സുമയ്യ സംശയമുള്ളവർക്ക് പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി പരിശോധിക്കാമെന്നും അവർ പറഞ്ഞു.

ഷമീറിനെ ഉദ്യോഗസ്ഥർ മർദ്ദിക്കുന്നതു കണ്ടതായും സുമയ്യ മീഡിയവണ്ണിനോട് പ്രതികരിച്ചു. കോവിഡ് സെന്‍ററിൽ വച്ചാണ് ഷമീറിനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഷമീറിനെ ഉദ്യോഗസ്ഥർ മർദ്ദിക്കുന്നതു കണ്ടതായും സുമയ്യ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com