ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

വടക്കാഞ്ചേരിയിലെ മകന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം

ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

തൃശൂർ: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. വടക്കാഞ്ചേരിയിലെ മകന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും

ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ച ലീലാ നമ്പൂതിരിപ്പാട് ബാലസാഹിത്യത്തിലൂടെയാണ് കൂടുതൽ പ്രശസ്തിയിലേക്ക് എത്തിയത്. കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പഞ്ചതന്ത്രം (പുനരാഖ്യാനം), തത്ത പറഞ്ഞ കഥകള്‍ (ശുകസപ്തതിയുടെ പുനരാഖ്യാനം), കുറിഞ്ഞിയും കൂട്ടുകാരും, നെയ്പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികള്‍, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികള്‍ എന്നിവയാണ് ശ്രദ്ധേയമായ ബാലസാഹിത്യകൃതികള്‍. കേന്ദ്രസാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com