പ്രശസ്ത നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു

കോ​ട്ട​യ​ത്തെ വ​സ​തി​യി​ല്‍ വാ​ര്‍​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം

പ്രശസ്ത നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. 72 വയസായിരുന്നു. കോ​ട്ട​യ​ത്തെ വ​സ​തി​യി​ല്‍ വാ​ര്‍​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. വൈ​ക്ക​ത്തി​ന​ടു​ത്ത് വെ​ള്ളൂ​രാ​ണ് സ്വ​ദേ​ശം.

ആഴ്ചപ്പതിപ്പുകളിലുടെയാണ് സുധാകര്‍ മംഗളോധയം എന്ന നോവലിസ്റ്റ് ജനഹൃദയങ്ങളില്‍ ഇടംപിടിച്ചത്. മനോരമ, മംഗളം എന്നീ ആഴ്ചപ്പതിപ്പുകളിലാണ് അദേഹത്തിന്റെ നോവലുകള്‍ ഏറെയും നിറഞ്ഞത്. നാലു സിനിമകള്‍ക്കും സീരിയലുകള്‍ക്കും കഥയെഴുതി.

പി. പത്മരാജന്റെ കരിയിലക്കാറ്റുപോലെ, 1985 ല്‍ പുറത്തിറങ്ങിയ വസന്തസേന എന്നീ സിനിമകളുടെ കഥയും സുധാകര്‍ മംഗളോധയത്തിന്റേതായിരുന്നു. നോവലുകള്‍ പിന്നീട് പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചു.

1985ല്‍ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥയും ഇദ്ദേഹത്തിന്റേതാണ്. പാദസ്വരം, നന്ദിനി ഓപ്പോള്‍, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറന്‍ നിലാവ്, വെളുത്ത ചെമ്ബരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത തുടങ്ങി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നന്ദിനി ഓപ്പോള്‍ പിന്നീട് സിനിമയായി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com