
കൊച്ചി: കേരള സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എന്‍ജിഒ യൂണിയന് മെഡിക്കല്‍ കോളേജ് ഏര്യ കമ്മിറ്റി നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടത്തി. വിളവെടുത്ത മരച്ചീനി ഇകെ നായനാര്‍ ചാരിറ്റബള്‍ ട്രസ്റ്റിന് കൈമാറി.
നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ ഡിആര്‍ അനില്‍, NGO യൂണിയന് സംസ്ഥാന ട്രഷറര്‍ എന്‍.നിമല്‍രാജ് , നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.എ. ബിജുരാജ്, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എസ് ലാല്‍ , ജില്ലാ കമ്മിറ്റിയംഗങ്ങളായ എച്ച്.എ. നസിമുദ്ദീന്, വി.ഷിജി ,ഏര്യാ പ്രസിഡണ്ട് വികാസ് ബഷീര്‍ , ഏര്യാ സെക്രട്ടറി പി. ഡൊമിനിക്ക് , മറ്റ് ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.