തൃശൂരില്‍ എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍
Kerala

തൃശൂരില്‍ എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍

News Desk

News Desk

തൃശൂര്‍: വടക്കാഞ്ചേരി പൊലീസ് ക്വാര്‍ട്ടേഴ്സില്‍ എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ്‌ഐ മുനിദാസ് (48) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും അലട്ടിയിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി ന്യൂസ്18 കേരളം റിപ്പോർട്ട് ചെയ്യുന്നു.

മുനിദാസ് അഞ്ചു മാസമായി മെഡിക്കല്‍ ലീവിലായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 65 പോലീസ് ഉദ്യോഗസ്ഥരെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. അമിത ജോലിഭാരവും മാനസിക സമ്മര്‍ദ്ദവുമാണ് പൊലീസ് ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

Anweshanam
www.anweshanam.com