ട്രെയിന് മുന്നില്‍ സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാര്‍ഥിക്ക് പരിക്ക്

രണ്ടാമന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ട്രെയിന് മുന്നില്‍ സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാര്‍ഥിക്ക് പരിക്ക്

കൊല്ലം: ട്രെയിന് മുന്നില്‍ സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാര്‍ഥിക്ക് പരുക്ക്. ഇന്ന് വൈകിട്ട് 4.45 ന് കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ചെന്നൈ മെയിലിന് മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.

ഒരാള്‍ക്ക് കയ്യില്‍ പരുക്കേറ്റു. രണ്ടാമന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റയാളെ ആദ്യം കരുനാഗപ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

Related Stories

Anweshanam
www.anweshanam.com