വിദ്യാർഥിനിയുടെ കൊലപാതകം;പ്രതിയായ ബന്ധു തൂങ്ങിമരിച്ച നിലയിൽ

 വിദ്യാർഥിനിയുടെ കൊലപാതകം;പ്രതിയായ  ബന്ധു തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി പള്ളിവാസലിൽ പെണ്‍കുട്ടി കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പവര്‍ ഹൗസിന് സമീപത്താണ് ബന്ധുവായ അരുണിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ കൊലപാതകത്തിൽ ആണ് കുറ്റസമ്മതം നടത്തിയ കുറിപ്പ് പൊലീസിന് ലഭിച്ചു.

വണ്ടിത്തറയിൽ രാജേഷ് - ജെസി ദമ്പതികളുടെ മകൾ രേഷ്മ (17) യാണ് കുത്തേറ്റു മരിച്ചത്.പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയായിരുന്നു.വർഷങ്ങളായി രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോൾ കഴിഞ്ഞ കുറച്ചു ആഴ്ചകളായി തന്നെ ഒഴിവാക്കാൻ ശ്രമിച്ചതായും അരുണിന്റെ കത്തിലുണ്ടായിരുന്നു. ഇതിന്റെ പ്രതികാരത്തിൽ രേഷ്മയെ ഇല്ലാതാക്കുവാനാണ് ശ്രമിച്ചത്.കൊലപാതകത്തിന് ശേഷം തന്നെയും ആരും കാണില്ലെന്നും പ്രതിയുടെ കുറിപ്പിൽ ഉണ്ടായിരുന്നു.

ഉളി പോലുള്ള മൂർച്ചയേറിയ ആയുധം കൊണ്ടാണ് രേഷ്മയുടെ ഇടത് നെഞ്ചിൽ പ്രതി കുത്തി കൊലപ്പെടുത്തിയിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താൻ തിങ്കളാഴ്ച ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് കൊല നടന്ന സ്ഥലത്തു പരിശോധന നടത്തി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com