കോവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

ആലക്കോട് തേര്‍ത്തല്ലിയിലെ ചെറുകരകുന്നേല്‍ ജോസന്‍ ആണ് മരിച്ചത്.
കോവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: ജില്ലയിലെ ആലക്കോട് കോവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ആലക്കോട് തേര്‍ത്തല്ലിയിലെ ചെറുകരകുന്നേല്‍ ജോസന്‍ ആണ് മരിച്ചത്. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോസന്‍.

പരിയാരം കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗബാധയെ തുടര്‍ന്ന് കടുത്ത ശ്വാസതടസ്സവും പനിയും അനുഭവപ്പെട്ടിരുന്നു. മൂന്ന് ദിവസമായി വെന്റിലേറ്ററിലായിരുന്നു.

Related Stories

Anweshanam
www.anweshanam.com