സ്ഥാനാർഥികളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് ഉപയോഗിച്ചാല്‍ കര്‍ശന നടപടി

ഐ.ടി ആക്ടിലെയും ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമായിരിക്കും നടപടി
സ്ഥാനാർഥികളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് ഉപയോഗിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: വനിതകൾ ഉൾപ്പെടെയുള്ള സ്ഥാനാർഥികളെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിർദ്ദേശം നൽകി.

സ്ഥാനാർഥികളുടെ പ്രചരണചിത്രങ്ങളും സ്വകാര്യചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങൾ ഉപയോഗിച്ചും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ഈ നിർദ്ദേശം.

ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ ഉടൻ തന്നെ പോലീസ് ആസ്ഥാനത്തെ ഇലക്ഷൻ സെല്ലിൽ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com